മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

പയ്യന്നൂർ : അനധികൃത മണൽ കടത്ത് ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ. ടിപ്പർ ലോറി ഡ്രൈവർ തൃക്കരിപ്പൂർ ഒളവറയിലെ പി.ടി. കലേഷ് (45) നെയാണ് എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. കുന്നരു ബേങ്കിന് സമീപം വെച്ചാണ് കെ. എൽ. 13. എൽ. 6950നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണൽ പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.







