LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 27, 2026

മിണ്ടാപ്രാണികളോടു കൊടുംക്രൂരത :പ്രാവുകളെ കൂട്ടത്തോടെ കഴുത്തറുത്ത് കൊന്ന 4 പേർക്കെതിരെ കേസ്

img_9571.jpg
Spread the love

വളപട്ടണം : അക്രമ സംഭവത്തിൽ പ്രകോപിതരായ സംഘം വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി മിണ്ടാപ്രാണികളായ വളർത്തു പ്രാവുകളെ കൂട്ടത്തോടെ വെട്ടി കൊന്ന സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.അഴീക്കോട് മീൻകുന്ന് വലിയപറമ്പിലെ സി. ആര്യയുടെ പരാതിയിലാണ് പുന്നക്കപ്പാറയിലെ എം.സച്ചിൻ, താഹിർ, വിഷ്ണു, വൈശാഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 10.45 മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയുടെ സഹോദരൻ അനുരാഗിനെയും സുഹൃത്ത് അനുവിന്ദിനെയും പ്രതികൾ വീട്ടിൽ വെച്ച് കൈ കൊണ്ട് അടിച്ചും പൂച്ചെട്ടികൊണ്ട് എറിഞ്ഞും പരിക്കേൽപ്പിക്കുകയും സുഹൃത്തിനെ രാത്രിയിൽ വഴിയിൽവെച്ച് അടിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ സംഘടിച്ചെത്തിയ പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കടന്ന് പരാതിക്കാരിയുടെയും സഹോദരൻ്റെയും ഉപജീവനമാർഗ്ഗമായ പ്രാവിൻ്റെ കൂടുതകർത്ത് 20,000 രൂപ വിലവരുന്ന 34 പ്രാവുകള ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും പ്രാവ് വളർത്തുന്നതുമായ തർക്കമാണ് അക്രമത്തിനു കാരണമെന്ന പരാതിയിൽ കേസെടുത്ത വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!