LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 21, 2026

ഗർഭിണിയായ ഭാര്യയ്ക്ക് ഡിസ്ചാർജ് നൽകിയില്ല; പരിയാരം മെഡിക്കൽ കോളേജ് ലേബർ റൂം അടിച്ചുതകർത്ത് യുവാവ് പിടിയിൽ

img_9261.jpg
Spread the love

പരിയാരം :ഗർഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്‌ചാർജ് ചെയ്ത് കൊണ്ട് പോകണമെന്ന് കലഹിച്ച യുവാവ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ലേബർ റൂം അടിച്ച് തകർത്തു. വിവരമറിഞ്ഞെത്തിയ പരിയാരം പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ റാഷിദിനെ (24)യാണ് കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയാലുണ്ടായിരുന്ന ലേബർ റൂമിലെ നഴ്സ‌ിങ് ഓഫീസർ കെ.വി. സനിലയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. ചികിത്സയിൽ കഴിയുന്നഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് നിർബന്ധം പിടിച്ചറാഷിദിൻ്റെ നിലപാടിൽ ആശുപത്രി അധികൃതർ വഴങ്ങാതെവന്നപ്പോൾ പ്രകോപിതനായി അക്രമം നടത്തിയതെന്നാണ് പരാതി. ലേബർ റൂമിലേക്ക് അതിക്രമിച്ച് കയറി ഡോറും ഫർണിച്ചറും മറ്റും അടിച്ച് തകർത്ത് ജീവനക്കാരെയും മറ്റും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലേബർ റൂം അടിച്ച് തകർത്തുവെന്നാണ് കേസ്. ലേബർ റൂമിൽ അതിക്രമം നടത്തിയതിൽ 15,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു. അക്രമത്തിനിടെ യുവാവിന് പരിക്കേറ്റു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!