LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

ടച്ച് ഓഫ് മേഴ്സിയുടെ കൈത്താങ്ങ് 1013 കുടുംബങ്ങൾക്ക്; റമളാൻ കിറ്റ് വിതരണം ചെയ്തു

fb654997-74a9-4cc4-8fbb-d485a50eb811.jpg
Spread the love

കണ്ണൂർ: പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങി ‘ടച്ച് ഓഫ് മേഴ്സി’ ചാരിറ്റബിൾ ട്രസ്റ്റ്. റമളാനിനോടനുബന്ധിച്ച് ഒമ്പത് ജില്ലകളിലായി 1013 കുടുംബങ്ങൾക്ക് ട്രസ്റ്റ് ‘റമളാൻ കിറ്റ്’ വിതരണം ചെയ്തു. 18 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ മിഡിൽ ക്ലാസ് കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് വിതരണം ചെയ്തത്.

ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് തളിപ്പറമ്പിലെ വ്യവസായ പ്രമുഖൻ കെ. മുഹമ്മദ് കുട്ടി ഹാജി (ഏഴാം മൈൽ) ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എ.സി. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് ആമുഖ പ്രഭാഷണം നടത്തി.

ചെയർപേഴ്സൺ മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ‘ഈത്തപ്പഴ, അത്തിപ്പഴ ഗിഫ്റ്റ്’ വിതരണവും, മാധ്യമ പ്രവർത്തകൻ പ്രകാശൻ മാട്ടൂൽ ‘പച്ചക്കറി കിറ്റ്’ വിതരണവും ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.വി. മുസ്തഫ സ്വാഗതവും ഫൈനാൻഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ നന്ദിയും പറഞ്ഞു.

ഇ. രമേശൻ, പി.വി. മുസ്തഫ ഹാജി, പി.പി. ഖാലിദ് ഹാജി, ശിഹാബ് മാണിയൂർ, കെ.സി. മുഹമ്മദ് കുഞ്ഞി, കെ.വി. അബൂബക്കർ, എം.പി. സകരിയ്യ, ജയൻ കണ്ണപുരം, എം.വി. മുഹമ്മദലി, പുന്നക്കൻ മൂസാൻ എന്നിവർ സംസാരിച്ചു.

തുടർ പരിപാടികൾ:

റമളാൻ മാസത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ടച്ച് ഓഫ് മേഴ്സി ആസൂത്രണം ചെയ്തിരിക്കുന്നത്:

• ഫെബ്രുവരി 20: പ്രാർത്ഥന സദസ്സ്.

• ഫെബ്രുവരി 21: വെള്ളറങ്ങലിൽ സൗഹൃദ ഇഫ്താർ വിരുന്നും ഇഫ്താർ കിറ്റ് വിതരണവും.

• മാർച്ച് 1: റമളാൻ ബീഫ് വിതരണം.

• മാർച്ച് 8: പെരുന്നാൾ വസ്ത്ര വിതരണം.

• മാർച്ച് 17: പെരുന്നാൾ കിറ്റ് വിതരണം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!