30 പവൻ കൈക്കലാക്കി പീഡനം; അഞ്ചുപേർക്കെതിരെ കേസ്

കണ്ണൂർ: വിവാഹ ശേഷം യുവതിയുടെ 30 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണ്ണം പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പാതിരിയാട് മുണ്ട മൊട്ടയിലെ 39 കാരിയുടെ പരാതിയിലാണ് ഭർത്താവ് മുണ്ടയാട് പള്ളിപ്രത്തെ അഖിലേഷ് , ബന്ധുക്കളായ ചാന്ദ്നി , ലീന, ബീന, രവീന്ദ്രൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2008 ഡിസംബർ 8 ന് ആയിരുന്നു ഇവരുടെ വിവാഹം. ശേഷം ഭർതൃഗൃഹത്തിൽ താമസിച്ചുവരവെ പരാതിക്കാരിക്ക് വിവാഹസമയം ബന്ധുക്കൾ നൽകിയ 30 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയും പിന്നീട് പ്രതികൾ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







