കോഴിക്കൂടിന് പെട്രോൾ ഒഴിച്ചു തീവെച്ചു

മട്ടന്നൂർ: കോഴിക്കൂടിന് പെട്രോൾ ഒഴിച്ചു തീവെച്ച് എട്ട് കോഴികൾ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. എടയന്നൂരിലെ ഖദീജ മൻസിലിൽ സി.വി. ഖദീജയുടെ പരാതിയിലാണ് ഭർത്താവ് ഹമീദിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് പുലർച്ചെ 3.30 മണിയോടെയാണ് സംഭവം. പരാതിക്കാരിയുടെ എടയന്നൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വീടിനു സമീപത്തെ എട്ട് കോഴികൾ ഉൾപ്പെടെയുള്ള കോഴിക്കൂട് പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി. അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







