പയ്യന്നൂരിൽ ഫ്ലക്സ് ബോർഡുകൾക്ക് പിന്നാലെ പ്രതികരണബാനറും

പയ്യന്നൂർ: ഫ്ലക്സും ബാനറുകളുമായി കാരയിലും പരിസര പ്രദേശത്തും അരക്ഷിതാവസ്ഥ. ഇന്ന് കളിയാട്ടം തുടങ്ങാനിരിക്കേതായി നേരി കുറിഞ്ഞി ക്ഷേത്ര റോഡിലാണ് ഇന്ന് രാവിലെ റോഡിന് കുറുകെ ഉയർത്തി കെട്ടിയ ബാനർ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് ബാനർ ഉയർത്തിയതെന്നാണ് സൂചന. ഒറ്റുകാരുടേതല്ല പോരാളികളുടെതാണ് ചരിത്രം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. താഴെ പയ്യന്നൂർ സഖാക്കൾ എന്നും എഴുതിയിട്ടുണ്ട്. താഴെ റോഡിൽ ചിഹ്നവും സി പി എം എന്നും എഴുതി വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാര-വെള്ളച്ചാൽ റോഡ് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ കാര യിലെസഖാക്കളുടെ പേരിൽ കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നെഴുതിയ
ഫ്ലക്സ് ബോർഡ് പതിച്ച സംഭവമുണ്ടായിരുന്നു. ഫ്ലക്സ് ബോർഡുകളും ബാനറുമായി പരസ്പരം വെല്ലുവിളിയായ് ഉയർത്തുമ്പോൾ പ്രദേശവാസികളുടെ സമാധാനം തകരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഫ്ലക്സുകളും ഇത്തരത്തിൽ ബാനറുകളും ഉയർന്നു വരുന്ന സാഹചര്യത്തിൽ പോലീസും ജാഗ്രതയിലാണ്.







