റോഡ്തടസ്സം സൃഷ്ടിച്ച 209 ബി ജെ പി ക്കാർക്കെതിരെ കേസ്

പയ്യന്നൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും തുടങ്ങി പയ്യന്നൂർ സെൻട്രൽ ബസാറിലെത്തി വാ ഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗ്ഗതടസ്സം സൃഷ്ടിച്ചതിന് നേതാക്കൾ ഉൾപ്പെടെ 209 ബി ജെ പി പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കോറോത്തെ പനക്കീൽ ബാലകൃഷ്ണൻ,കുഞ്ഞിമംഗലത്തെ മോഹനൻ, പഴയങ്ങാടിയിലെ എവി സനൽ, നന്ദൻ പുതിയങ്കാവ്, കേളോത്തെ സുജിത്, കാരയിലെ രമേശൻ, പുത്തൂരിലെ ധനേഷ് കണിയാംക്കുന്ന്, കാങ്കോലിലെ സികെ രമേശൻ മാസ്റ്റർ, തളിപ്പറമ്പിലെ എ.പി. ഗംഗാധരൻ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് പയ്യന്നൂർ പോലീസ്ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ കേസെടുത്തത്. പയ്യന്നൂർ എം എൽ എ രാജിവെക്കുക എന്നും മറ്റുമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി മാർച്ച് നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.







