LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വയോധികനെ കബളിപ്പിച്ച് മോതിരം തട്ടിയെടുത്ത പ്രതിപിടിയിൽ

img_7328-2.jpg
Spread the love

തളിപ്പറമ്പ്: നിരവധി തട്ടിപ്പു കേസിലെ പ്രതി കോഴിക്കോട് പിടിയിൽ. പയ്യാവൂർ സ്വദേശിയായ വയോധികനെ കബളിപ്പിച്ച് അരപവൻ്റെ സ്വര്‍ണ മോതിരം തട്ടിയെടുത്ത നിരവധി തട്ടിപ്പു കേസിലെ പ്രതി പിടിയിൽ.
വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് കുളംപടന്ന താമസക്കാരനുമായ എം.കെ. മുഹമ്മദ്താഹ(50) യെയാണ് ഇൻസ്പെക്ടർ പി. ബാബുമോൻ്റെ നേതൃത്വത്തിൽ എസ്.ഐ. കെ.ദിനേശനും സംഘവുംഅറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി യിൽ കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ വെച്ചാണ് തട്ടിപ്പുവീരൻ പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ്
പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കടാങ്കോട്ട് വീട്ടില്‍ നാരായണന്‍(74)നെയാണ് പ്രതി കബളിപ്പിച്ച് മോതിരം കവർന്നത്. ഭാസ്‌ക്കരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പയ്യാവൂരിൽ നിന്നും നാരായണനൊപ്പം കൂടി ബസിൽ കയറി
നാരായണനെ പ്രലോഭിപ്പിച്ച്
തളിപ്പറമ്പിലേക്ക് വരികയും നാരായണന്റെ കൈവിരലിലെ മോതിരം നോക്കി നല്ല അഭിപ്രായം പറഞ്ഞ്
തളിപ്പറമ്പില്‍ എത്തിയ ശേഷം ന്യൂസ് കോര്‍ണറിന് സമീപം വെച്ച് നാരായണന്റെ കൈവിരലില്‍ ഉണ്ടായിരുന്നതുപോലുള്ള ഒരു മോതിരം തനിക്കും പണിയണമെന്നും ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്ന് ചോദിച്ച് വാങ്ങിയ ശേഷം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നാരായണൻ തളിപ്പറമ്പ് പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ്
പയ്യാവൂർ ബസ് സ്റ്റാൻ്റിലെയും തളിപ്പറമ്പിലെയും നിരവധി നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നായിരുന്നു തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞത്. മുമ്പ് പയ്യന്നൂർ ഹിന്ദി വിദ്യാലയത്തിലെ ആലക്കാട് സ്വദേശിയെയും ചിറക്കൽ പള്ളിക്കുന്നിലെ ദമ്പതികളെയും സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഇയാൾ സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!