July 14, 2025

ഇടവലത്ത് കണ്ണൻ ഗുരുക്കൾ സ്മാരക മൈത്രി പുരസ്കാരം പത്മൻ വെങ്ങരയ്ക്ക്

acac70f7-7a12-4173-a234-98669fc22515-1.jpg

പയ്യന്നൂർ.കോൽക്കളി ആചാര്യനും കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 14- മത് ” കണ്ണൻ ഗുരുക്കൾസ്മാരക മൈത്രി പുരസ്കാരം” പ്രശസ്ത നാടകസംവിധായകനും നടനുമായ പത്മൻ വെങ്ങരയ്ക്ക്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പയ്യന്നൂർ തെരൂ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഏർപ്പെടുത്തിയതാണ് പുരസ്കാരം. മെയ് 19 തിങ്കളാഴ്ച്ച രാത്രി 7 30ന് പയ്യന്നൂർ തെരുവിൽ വെച്ച് നടക്കുന്ന കണ്ണൻ ഗുരുക്കൾ അനുസ്മരണ സമ്മേളനത്തിൽവച്ച്എം വിജിൻ എം എൽ എ പുരസ്‌കാരസമർപ്പണം നടത്തും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger