വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 3,70,700 രൂപ തട്ടിയെടുത്തു

കുടിയാന്മല: ഇസ്രായലിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 3,70,700 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസിൻ്റെ(46)പരാതിയിലാണ് തിരുവനന്തപുരം സെൻ്റ് ആൻഡ്രൂസ് ലിറ്റിൽ ഫ്ലവർ വീട്ടിൽ താമസിക്കുന്ന ജോൺസൺ സ്റ്റീഫൻ്റെ പേരിൽ കേസെടുത്തത്.
2023 മാര്‍ച്ച് 21 മുതല്‍ ഡിസംബര്‍-15 വരെയുള്ള കാലയളവില്‍ 3 തവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണം വാങ്ങിയെങ്കിലും വിസയോ പണമോതിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.