അശ്ലീല ചേഷ്ട ; മധ്യവയസ്കൻ പിടിയിൽ

തലശേരി: സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ ലൈംഗീക ചേഷ്ടകൾ കാണിച്ചു പെരുമാറിയ മധ്യവയസ്കനെ പോലീസ് പിടികൂടി കേസെടുത്തു. പുന്നോൽടെമ്പിൾ ഗേറ്റിന് സമീപത്തെ ഷാജി വില്യംസിനെ (50) യാണ് എസ്.ഐ പി.പ്രസാദും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 3.30 മണിക്ക് തലശേരി കോട്ടക്ക് അടുത്തുള്ള ഇംഗ്ലീഷ് പള്ളിക്ക് സമീപം വെച്ച് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ ലൈംഗീക ചേഷ്ടകൾ കാണിച്ചു പെരുമാറുന്നതിനിടെയാണ് പോലീസ് പിടിയിലായത്.






