വാഹനത്തിൽ ക്യാരിബാഗ് വിതരണം പതിനായിരം രൂപ പിഴ

.മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിതരണം ചെയ്യുവാനായി കൊണ്ടുവന്ന 25 കിലോ ക്യാരി ബാഗുകൾ വാഹനത്തിൽ നിന്നും പിടിച്ചെടുത്തു.തലശ്ശേരി ,പിണറായി, മുഴപ്പിലങ്ങാട്, എടക്കാട് ഭാഗങ്ങളിലെ കടകളിൽ വിതരണം ചെയ്യാനായി മറ്റ് ഉൽപ്പന്നങ്ങളുടെ കൂടെ പാക്ക് ചെയ്തു വെച്ച രീതിയിലാണ് നിരോധിത ക്യാരിബാഗുകൾ വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.കെ എൽ 13 എ ഡബ്ല്യു 3340 നമ്പറിലുള്ള വാഹനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്.വാഹന ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. കഴിഞ്ഞ ആഴ്ച മുണ്ടേരിയിലും നിരോധിത ക്യാരീബാഗുകളുമായി മറ്റൊരുവാഹനം പിടി കൂടി പിഴ ചുമത്തിയിരുന്നു. പരിശോധനയിൽ കെ ആർ അജയകുമാർ, പ്രവീൺ പി.എസ്. ശ്രീഹരി, ഹെൽത്ത് ഇൻസ്പെക്ടർ ത്യപ്ത എന്നിവർ പങ്കെടുത്തു.






