LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) എം.ടി.വാസുദേവൻ നായർ സ്മൃതിയും തദ്ദേശ സ്വയം ഭരണ ഭരണ പ്രതിനിധികൾക്കുള്ള ആദരായാനവും സംഘടിപ്പിച്ചു.

a2eefb2a-b47c-48a9-98b0-650f2b5b56a9.jpg
Spread the love

ഏഴോം:ശാസ്ത്ര ചെയർമാനും മുൻ ഡവലപ്പ്മെന്റ് കമ്മീഷണറുമായ പി.വി.അബ്ദുറഹ് മന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജാതിമത വിഭാഗീയതയ്ക്കും, സങ്കുചിത താൽപര്യങ്ങൾക്കും അതീതമായി എല്ലാ ജനഗണങ്ങളുടെയും മനസ്സറിഞ്ഞ് പ്രവർത്തിക്കുകയാണ് “ജനഗണമന “എന്ന ജനാധിപത്യ ദേശീയ ഗാനം പാടുന്ന ജന പ്രതിനിധികളുടെ കർത്തവ്യംഎന്ന് ഉദ്ഘാടകൻ ബന്ധപ്പെട്ടവരെ ഓർമ്മിപ്പിച്ചു.
ജനകീയ പ്രശ്നങ്ങൾ പഠിച്ച് നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയട്ടെ എന്ന് അദ്ധ്യക്ഷനും അഭിപ്രായപ്പെട്ടു

ഏഴോം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പിഗോ പിനാഥൻ, ശ്രീകല.എ, മാടായി ഗ്രാമപഞ്ചായത്ത് അംഗമായനൗഷിദ ഫസലുറഹ്മാൻ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.വിജയൻ, ബബിത കുമാരി, ആർ,ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി, സക്കറിയ എന്നിവരെയാണ്
പൊന്നാടയും പൂവും അണിയിച്ച് പഴയങ്ങാടി ഫാമിലികൗൺസിലിംഗ് സെന്ററിൽവെച്ച് ശാസ്ത്ര ആദരിച്ചത്.

പ്രോഗ്രാം ഡയരക്ടർ വി.ആർ. വി ഏഴോം ശാസ്ത്ര നടത്തിവരുന്ന സൗജന്യ കൗൺസലിംഗ് പ്രവർത്തനങ്ങൾ, ഗാർഹിക അതിക്രമങ്ങൾക്കെതിരായ നിയമ സഹായങ്ങൾ, ഗാർഹിക പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള സൗജന്യമായഅഭയ സഹായം എന്നിവയും, വിദ്യാർത്ഥികളുടെ വായനാശീലവും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ ആഗോള തലത്തിൽ ശാസ്ത്ര നടത്തിവരുന്ന പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ത്യേകതയും വിശദീകരിച്ചു.

മുൻ പഞ്ചായത്ത് അംഗങ്ങളായ ജഷീർ അഹമ്മദ്, പി.വി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും, അഡ്വ.ടി.വി.ഹരീന്ദ്രൻ, പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം,പരിയാരം വി.ഗോപിനാഥൻ, സി.വി.സുകുമാരൻ, പ്രൊഫ ടി.പി. ഹമീദ്, ടി. വി.കെ.എൻ. കണ്ണോം, പി.പി.കുഞ്ഞിരാമൻ, അഡ്വ. പ്രസന്നാ മണികണ്ഠൻ, സുജ എൻ, റഹ്നാസ്.പി.വി, ഷിജില ബർണാഡ്, എം.പി. ചന്ദ്രൻ, ഗംഗൻ കാനായി, ബി.ദാമോദരൻ തുടങ്ങിയവരും പ്രസംഗിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!