LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

“ക്വാണ്ടം പൂച്ച”ജനുവരി 4 ന് കാസറഗോഡ് ജില്ലയിലെത്തും.

9265e921-4fd1-4087-8b6f-57b4fc09bdae.jpg
Spread the love

പടന്നക്കാട് : കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ
ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോകമെങ്ങും ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിലാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷൻ.
പിരിയോഡിക് മൂലകങ്ങളെ കണ്ടിട്ടുണ്ടോ? ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്താണ്? ക്വാണ്ടം സയൻസ് എന്ന വിസ്മയ ലോകത്തേക്ക് വാതിൽ തുറക്കുന്ന ക്വാണ്ടം സയൻസ് എക്സിബിഷന് വാതിൽ തുറക്കാൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ പണിപ്പുരകളിൽ തിരക്കിട്ട ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടറായ ലൂക്കായും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും നെഹ്റു കോളേജും സംയുക്തമായാണ് ആറു ദിവസത്തെ മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. നൂറോളം ഹൈസ്കൂൾ, ഹയർസെക്കൻഡറി,കോളേ ജുകളിൽ നന്നായി അയ്യായിരത്തോളം ശാസ്ത്ര കുതുകികളായ വിദ്യാർത്ഥികൾ ഇതിനകം തന്നെ പ്രദർശനം കാണാൻ
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഇതിനകം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക്
ലൂക്ക സയൻസ് പോർട്ടൽ ( www.q.Luca. Co.in) വഴി ഒഴിഞ്ഞുകിടക്കുന്ന ടൈംസ് സ്പോട്ടിൽ രജിസ്റ്റർ ചെയ്യാം.
അധ്യാപകരും പൊതുജനങ്ങളും അടക്കം 10,000 പേർ സന്ദർശനം കാണുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നുന്നത്.എല്ലാ ദിവസവും രാവിലെ 9 മുതൽവൈകുന്നേരം 7 മണി വരെയാണ് പ്രദർശനം. 4 മണി മുതൽ 7 മണി വരെയാണ് പൊതുജനങ്ങൾക്കുള്ള സമയം.സയൻസ് ക്ലാസിനും ഗെമിന് ശേഷം 10 പേരുള്ള ബാച്ചുകളാണ് പ്രദർശന നഗരിയിലേക്ക് കുട്ടികളെ കടത്തിവിടുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പാലാ, കുസാറ്റ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ ഇതിനകം നടന്ന പ്രദർശനങ്ങളിൽ വെച്ച് പരിശീലനം നേടിയ നെഹ്റു കോളേജിലെ പിജി വിദ്യാർത്ഥികളാണ് ഓരോ സ്റ്റാളിലും സയൻസ് കമ്മ്യൂണിക്കേറ്റര്‍മാരായി പ്രവർത്തിക്കുക.
ആറ് സ്റ്റാളുകളായി ഒരുക്കിയിട്ടുള്ള പ്രദർശനത്തിൽ ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി,സൂപ്പർ കണക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങൾ, സാങ്കേതികവിദ്യകൾ,ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ എന്നിവ അവതരിപ്പിക്കും.ആവർത്തന പട്ടിക , ആറ്റം ഘടന, ഓർബിറ്റൽ തീയറി ) സബ് അറ്റോമിക് കണക്ഷൻ, സെമി കണ്ടക്ടറുകൾ എന്നിവയെ പരിചയപ്പെടുത്താൻ മോഡലുകൾ ഉണ്ടാകും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!