വി .എൻ. എരിപുരം അനുസ്മരണം 22 ന് തിങ്കളാഴ്ച

പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മികച്ച സഹകാരിയുമായിരുന്ന വി.എൻ.എരിപുരത്തിൻ്റെ ആറാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കെ.പി.കുഞ്ഞിക്കണ്ണൻ – വി .എൻ .എരിപുരം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് വൈകീട്ട് 4ന് പയ്യന്നൂർഗാന്ധി പാർക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പരിപാടിയുടെ ഉൽഘാടനം കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിക്കും.ചടങ്ങിൽ പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ മുൻ സിപ്പൽ – പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങളെയും, വി.എൻ.എരിപുരം സ്മാരക കർമ്മ ശ്രേഷ്ഠാപുരസ്കാര ജേതാവായ പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ സി.പി.ജോൺ, ടി.കെ.എം.വിഷ്ണു നമ്പീശൻ സ്മാരക അധ്യാപക അവാർഡ് ജേതാവ് പി.ശശിധരൻ, വയലാർ അവാർഡ് ജേതാവ് രയരോത്ത് മാഷ് കടന്നപ്പള്ളി എന്നിവർക്ക് അനുമോദനവും നൽകും. ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടരി കെ. നീലകണ്ഠൻ, മുൻ കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ, മുസ്ലീം ലീഗ് കാസർകോട് ജില്ലാ സെക്രട്ടരി എ.ജി.സി.ബഷീർ, കെ.പി.സി.സി മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് എന്നിവർ പ്രസംഗിക്കും. വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ കെ.എൻ.വാസുദേവൻ നായർ ,വി.വി.ഉണ്ണികൃഷ്ണൻ, എം.പി.ഉണ്ണികൃഷ്ണൻ, കെ.വി.ഭാസ്കരൻ ,കെ.എം.ശ്രീധരൻ, ടി.വി.പവിത്രൻ, കെ.പി.ദിനേശൻ എന്നിവർ പങ്കെടുത്തു.






