നിക്ഷേപ തട്ടിപ്പ്: ഹൈറിച്ചിനെതിരെ കേസ്

ചൊക്ലി : പതിന്മടങ്ങ് ലാഭ വിഹിതം വാഗ്ദാനം നൽകി യുവാവിൽ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ ഹൈറിച്ച് ഓൺ ലൈൻ ഷോപ്പിക്കും ഇടനിലക്കാരനുമെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു. പെരിങ്ങത്തൂർ മുല്ലക്കര കരിയാട് സ്വദേശികെ. അശ്വിൻ കൃഷ്ണ (34) യുടെ പരാതിയിലാണ് പെരിങ്ങത്തൂർ കരിയാട് സ്വദേശി സജിത് കണ്ണി പൊയിലിനും ഹൈറിച്ച് ഓൺ ലൈൻ കമ്പനിക്കുമെതിരെ ചൊക്ലി പോലീസ് കേസെടുത്തത്. ഹൈറിച്ച് ഓൺ ലൈൻ ഫ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ചാൽ പതിന്മടങ്ങ് ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച പ്രതികൾക്ക് ബേങ്ക് അക്കൗണ്ട് വഴി 2023 ആഗസ്റ്റ് 23 മുതൽ 2,50,000 രൂപ കൈമാറുകയും പിന്നീട് നാളിതു വരെയായി പരാതിക്കാരന് ലാഭ വിഹിതമോ നിക്ഷേപമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






