ലീഗ് പ്രവർത്തകനെ ആക്രമിച്ച മൂന്ന് എസ്ഡി പി ഐ ക്കാർക്കെതിരെ കേസ്

പരിയാരം: ബൈക്കിൽ പോകുകയായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകനായ യുവാവിനെ രാഷ്ട്രീയ വിരോധം വെച്ച്തടഞ്ഞു നിർത്തി ആക്രമിച്ച മൂന്ന് എസ്ഡി പി ഐ പ്രവർത്തകർക്കെതിരെ പരാതിയിൽ പോലീസ്കേസെടുത്തു. പരിയാരം തിരുവട്ടൂരിലെ ടി.കെ.ഹൗസിൽ ഫഹ്മീമുസ്തഫ (20)യുടെ പരാതിയിലാണ് എസ്.ഡി പി.ഐ. പ്രവർത്തകരായ പ്രദേശത്തെ പി.വി. ഷമ്മാസ്, പി വി.റാഷിദ്, പി.വി. നിഹാൽ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. ഈ മാസം 13 ന് രാവിലെ 10.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. ബൈക്കിൽ പോകുകയായിരുന്ന പരാതിക്കാരനെ തിരുവട്ടൂരിൽ വെച്ച് ബൈക്ക് തടഞ്ഞ് രാഷ്ട്രീയ വിരോധം വെച്ച് വലിച്ചിറക്കി ഒന്നാം പ്രതി കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് ഷോൾഡറിൽ അടിക്കുകയും മറ്റു രണ്ടു പേരും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






