ക്വാറി ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണം.അടിയന്തിര നടപടി കൈക്കൊള്ളണം-ലെൻസ്ഫെഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

പയ്യന്നൂർ :ക്വാറി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവ് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും
സാധാരണക്കാരെ ബാധിക്കുന്ന പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി കളക്ടർ അധ്യക്ഷനായ
ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും
ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
പയ്യന്നൂർ കണ്ടോത്ത് കൂറുമ്പ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പതിനാലാമത് ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.വി. പ്രസീജ്കുമാർ അധ്യക്ഷത വഹിച്ചു.
പൊതു സമ്മേളനം
ടി.ഐ. മധുസൂദനൻ എം.എൽ. എ ഉദ്ഘാടനം
നിർവ്വഹിച്ചു.
വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് വിദഗ്ദൻ ടി.പി. സേതുമാധവൻ മുഖ്യഭാഷണം നടത്തി.
പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനം
സംസ്ഥാന പ്രസിഡൻ്റ്
സി. എസ്. വിനോദ് കുമാർ നിർവ്വഹിച്ചു.
സംസ്ഥാന സെക്രട്ടറി
ജിതിൻ സുധാകൃഷ്ണൻ സംസ്ഥാന തല റിപ്പോർട്ടും ജില്ലാതല റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.സി. ജഗത്പ്യാരിയും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എ.സി. മധുസൂധനൻ
ജോ. സെക്രട്ടറി ഇ.പി. ഉണ്ണികൃഷ്ണൻ, എം.പി. സുബ്രഹ്മണ്യൻ, പോള ചന്ദ്രൻ,
കെ. സജിത്ത് കുമാർ,
ബിനു ജോർജ്ജ്, സി.ശശിധരൻ, പി.വി. ഉണ്ണിക്കൃഷ്ണൻ,
എൻ.എൻ. ജഗേഷ്,
ടി. രാജീവൻ,
സി. ഉമേഷ്,
സി.കെ. പ്രശാന്ത് കുമാർ,
പി.പി.സുധീഷ്
എ.എസ്. മാത്യു,
കെ. പുരുഷോത്തമൻ
സി.എം. പ്രേമരാജൻ,
കെ.സി. ചന്ദ്രി,
ടി.പി. ലിനു ,
എം.പി. പത്മനാഭൻ,
കെ. കമലാക്ഷൻ,
തുടങ്ങിയവർ സംസാരിച്ചു.






