വിളയാങ്കോട് ശ്രീ ശിവക്ഷേത്രം ( സദാശിവപുരം) കൊടിയേറ്റ മഹോത്സവം ഡിസംബർ 16 മുതൽ 22 വരെ

പിലാത്തറ: വിളയാങ്കോട് ശ്രീ ശിവക്ഷേത്രം (സദാശിവപുരം) കൊടിയേറ്റ മഹോത്സവം ഡിസംബർ 16 മുതൽ22 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .16 ന് ചൊവ്വാഴ്ച വൈകുന്നേരം ശുദ്ധിക്രിയകൾ, വിവിധ പൂജകൾ. 17 ന് രാവിലെ ഗണപതി ഹോമം.വൈകുന്നേരം 4.30 ന് കലവറനിറയ്ക്കൽ. 6.30. ന് ദീപാരാധന.6.45 ന് ആചാര്യവരണം ( ക്ഷേത്രം പ്രസിഡണ്ടിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി കൂറയും പവിത്രവും സ്വീകരിക്കുന്നു.). 7 മണിക്ക് കൊടിയേറ്റം. 8 മണിക്ക് തിരുവാതിര. തുടർന്ന് വിവിധ കലാപരിപാടികൾ. 18 ന് ഉച്ചയ്ക്ക് 2.30 ന് അക്ഷര ശ്ലോകസദസ്സ്, 7മണിക്ക് തായമ്പക, 7.30ന് തിടമ്പുനൃത്തം, 10 മണിക്ക് തിരുവാതിര. തുടർന്ന് ക്ലാസിക്കൽ ഗ്ലാസ്, ഭക്തിഗാനം .19ന് രാവിലെ വിവിധ പൂജകൾ. രാത്രി 7 മണിക്ക് തായമ്പക.7.30 ന് തിടമ്പുനൃത്തം 9.30. ന് തിരുവാതിര, തുടർന്ന് വിവിധ കലാപരിപാടികൾ.20 ന് ഉച്ചയ്ക്ക് 2.30 ന് അക്ഷരശ്ലോകസദസ്സ്, 7 മണിക്ക് തായമ്പക രാത്രി 7.30 ന് തിടമ്പുനൃത്തം. തുടർന്ന് വിവിധ കലാപരിപാടികൾ. 21ന് രാവിലെ വിവിധ പൂജകൾ.ഉച്ചയ്ക്ക് 2 മണിക്ക് അക്ഷരശ്ലോകസദസ് രാത്രി 7 മണിക്ക് തായമ്പക .9 മണിക്ക് പള്ളിവേട്ട . 22 ന് തിങ്കളാഴ്ച രാവിലെ പള്ളി ഉണർത്തൽ, ഉഷ പൂജ , ആറാട്ട് ബലി, ആറാട്ട്. തുടർന്ന് കൊടിയിറക്കൽ. രാവിലെ 11.45 ന് ഭക്തിഗാന സദസ്സ്, 12 മണിക്ക് ആറാട്ട് സദ്യയും ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ക്ഷേത്രഭാരവാഹികളായ സി.മോഹനൻ, എം.വി ശംഭു , എസ്. സരോജ്, എം. സഹദേവൻ, രാഗേഷ് രവീന്ദ്രൻ, എം.വി പവിത്രൻ, കെ.വി. പത്മനാഭൻ, കെ.കെ.പത്മനാഭൻ നമ്പ്യാർ, ഇ. പ്രകാശൻ എന്നിവർ അറിയിച്ചു.






