LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

പാനൂരിൽ വടിവാൾ വീശി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി വാഹനം വെട്ടിപ്പൊളിച്ചു

img_2399.jpg
Spread the love

തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി സിപിഐഎം ആക്രമണം. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികൾ എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെ ആണ് സംഘർഷം ഉണ്ടാകുന്നത്. പൊലീസ് ഇതിനിടെ ലാത്തി വീശി ഇരു പ്രവർത്തകരെയും സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുച്ചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.

സിപിഐഎമ്മിന്റെ അറിയപ്പെടുന്ന ഗൂണ്ടകളാണ് സംഘർഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. അധ്യാപകരും മർദിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു. അതേസമയം, പാനൂരിലുണ്ടായ ആക്രമണത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സി പി ഐ എം അക്രമം അവസാനിപ്പിക്കണമെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് അക്രമം നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!