തമ്മിലടി 30 യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

ചെറുപുഴ :തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പോളിംഗ് സ്റ്റേഷന് സമീപം തമ്മിലടി കൂടിയ കണ്ടാലറിയാവുന്ന 30 ഓളം യുഡിഎഫ് – എൽ ഡി എഫ് പ്രവർത്തകർക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 7.10 മണിയോടുകൂടി പൊന്നംവയൽ ജി.എൽ.പി. സ്കൂളിന് സമീപം വെച്ചായിരുന്നു സംഭവം. പട്രോളിംഗിനിടെ പ്രവർത്തക തമ്മിൽ അടിപിടികൂടുന്നത് കണ്ട് പോലീസ് കേസെടുക്കുകയായിരുന്നു.






