മദ്യനിരോധന ദിനത്തിൽ മദ്യവുമായി പ്രതി പിടിയിൽ

ഇരിട്ടി. മദ്യനിരോധനം നടപ്പിലാക്കിയ തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിൽമദ്യകുപ്പികളുമായി മധ്യവയസ്കൻ പിടിയിൽ. പായം കോളിക്കടവിലെ ചാലാടൻ ഹൗസിൽ പുരുഷോത്തമനെ (63)യാണ് എസ്.ഐ. ഷറഷുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 2.20 മണിയോടെ പായംഎടൂർ പോസ്റ്റോഫീസിന് സമീപം വെച്ചാണ് ഏഴു കുപ്പി മദ്യവുമായി പ്രതി പോലീസ് പിടിയിലായത്.






