ബി ജെ പി പ്രചരണ ബോർഡുകൾ കടത്തി കൊണ്ടുപോയ രണ്ടു പേർക്കെതിരെ കേസ്

പെരിങ്ങോം : ബൈക്കിലെത്തിയ രണ്ടംഗ സംഘം ബി ജെ പി സ്ഥാനാർത്ഥിയുടെ
പറമ്പിൽ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ കടത്തി കൊണ്ടുപോയി. സംഭവം കണ്ട് സ്ഥലത്തെത്തിയ
ബിജെ പി പ്രവർത്തകയെയും മകളേയും ഭീഷണിപ്പെടുത്തിയ രണ്ടു സി പി എം പ്രവർത്തകർക്കെതിരെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. ആലപ്പടമ്പ കുണ്ടൂൾസ്വദേശിനിയു. ശ്യാമള (53)യുടെ പരാതിയിലാണ് സി പി എം പ്രവർത്തകരായ ആലപ്പടമ്പിലെ അജിത്, ശരത് എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഈ മാസം 7 ന് ഞായറാഴ്ച രാത്രി 10.45 മണിക്കാണ് സംഭവം. പരാതിക്കാരിയുടെ വീട്ടുപറമ്പിലെ മരത്തിൽ കെട്ടിയിരുന്ന ബി ജെ പി സ്ഥാനാർത്ഥിയായ മകൻ്റെ പ്രചരണ ബോർഡുകളാണ് പ്രതികൾ പറിച്ചെടുത്ത് ബൈക്കിൽ കൊണ്ടുപോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തി മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച പരാതിക്കാരിയേയും മകളെയും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പ്രചരണ ബോർഡുകൾ ബൈക്കിൽ കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.






