LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു

img_0774.jpg
Spread the love

പയ്യന്നൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം ക്കൊവ്വലിലെ കെപി നാരായണൻ്റെ ഭാര്യ പി.വി.സുജാത (62) യുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ തളിപ്പറമ്പിൽ നിന്നും കാസറഗോട്ടേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന ഇവരുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് പയ്യന്നൂർപുതിയ ബസ് സ്റ്റാൻ്റിൽ ഇറങ്ങുന്ന സമയം വലിച്ചു പൊട്ടിച്ചു കവർന്നത്. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി .ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്ന് വെച്ച് ബസ് യാത്രക്കാരിയ ചെറുകുന്നിലെ കെ.ബിന്ദുവിൻ്റെ മൂന്നര പവൻ്റെ മാല കവർന്ന സംഭവവുമുണ്ടായിരുന്നു. പോലീസ്അന്വേഷണത്തിൽ മാല കവർന്ന രണ്ടു സ്ത്രീകൾ തളിപ്പറമ്പിലേക്ക് ബസ് കയറി പോകുന്നനിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മോഷണ സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരായിരിക്കാം ഇന്നലെത്തെ പയ്യന്നൂരിലെ മോഷണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. മോഷ്ടാക്കൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!