എം.വി.ജയരാജന്‍ നാളെ പയ്യന്നൂര്‍ കാരയില്‍ പ്രസംഗിക്കും
പയ്യന്നൂര്‍: നഗരസഭ തിരഞ്ഞെടുപ്പ് എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ നാളെ വൈകുന്നേരം 5 മണിക്ക്പയ്യന്നൂര്‍ കാരയില്‍ പ്രസംഗിക്കും. കാര സര്‍വീസ് സഹകരണ ബാങ്കിന് സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇത്തവണ സി പി എംറിബൽ സ്ഥാനാർത്ഥിയെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന
പയ്യന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് 36-ാം വാര്‍ഡായ കാര. എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ്-എസ് സ്ഥാനാര്‍ഥി പി.ജയനെതിരെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയതോടെയാണ് കാര ശ്രദ്ധാകേന്ദ്രമായത്. യുവാവിന്റെ സ്ഥാനാർത്ഥിത്വം ഇതിനകം ചർച്ചാ വിഷയമായിട്ടുണ്ട്. നഗരസഭയിലേക്ക് പയ്യന്നൂരിലെ പ്രമുഖ സി പി എം നേതാക്കൾ മത്സരിക്കുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാരയിൽ എം.വി.ജയരാജൻ പ്രചാരണത്തിന് എത്തുന്നതോടെ കാര വാർഡ് കൂടുതൽ ശ്രദ്ധാ കേന്ദ്രമാകും.
