സ്കൂട്ടർ മോഷണം രണ്ടു പേർ അറസ്റ്റിൽ
പരിയാരം: പിലാത്തറയിലെ വ്യാപാരസമുച്ഛയത്തിനു സമീപംനിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ . പുതിയങ്ങാടിയിൽ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയമലപ്പുറം താനൂർ അട്ടത്തോട് സ്വദേശി കല്ലിങ്കൽ മുഹമ്മദ് ഹാഷിം (21), മലപ്പുറം നിറമരുതൂർ സ്വദേശി മാടമ്പാട്ട് ഹൗസിൽ മുഹമ്മദ് നിസാർ (20) എന്നിവരെയാണ് എസ്.ഐ. ഷാജി മോനും സംഘവും അറസ്റ്റു ചെയ്തത്.പിലാത്തറ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിർത്തിയിട്ടരാമന്തളി കരമുട്ടത്തെ സൽമത്ത് മൻസിലിൽ എൻ.പി . മിഖ്ദാദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 59.വി.6488 നമ്പർ സ്കൂട്ടർ ആണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്. ഇക്കഴിഞ്ഞ നവംബർ 22 ന് ശനിയാഴ്ച രാവിലെ 11 മണിക്കും 23 ന് രാവിലെ 6 മണിക്കുമിടയിലാണ് സംഭവം. 60,000 രൂപ വിലവരുന്ന സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികളെ സ്കൂട്ടർ സഹിതം മലപ്പുറം താനൂരിൽ വെച്ച് പിടികൂടിയത്. പോലീസ്അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
