ദൃശ്യ മ്യൂസിക്ക് ഫെസ്റ്റ് 2025 മെഗാഫൈനൽ മെയ് 11ന് ഞായറാഴ്ച

പയ്യന്നൂർ. ദൃശ്യ പയ്യന്നൂർ നാൽപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദൃശ്യ മ്യൂസിക് ഫെസ്റ്റിൻ്റെ മെഗാഫൈനൽ മത്സരം മെയ് 11ന് നടക്കും.ഞായറാഴ്ച വൈകുന്നേരം 5.30 മണി മുതൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരം ടി. ഐ. മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്ത 70 ഓളം മത്സരാർത്ഥികളിൽ നിന്നാണ് ഫൈനൽ റൗണ്ട് മത്സരത്തിലേക്കുള്ള എട്ട് പേരെ തിരഞ്ഞെടുത്തത്.ഫൈനൽ മത്സരം മെലഡി, സെമി ക്ലാസിക്കൽ, ഫാസ്റ്റ് റൗണ്ട് എന്നീ മൂന്നു റൗണ്ടുകളായിട്ടാണ് നടക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനം 25,000, രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 കാഷ് അവാർഡും മൊമെൻ്റോയും സമ്മാനിക്കും
മത്സരങ്ങൾക്ക് വിധികർത്താക്കളായി കാഞ്ഞങ്ങാട് രാമചന്ദ്രൻമാസ്റ്റർ, വി.ടി.മുരളി, വേണു മാഷ് എന്നിവരെത്തും.ചടങ്ങിൽ വെച്ച് അവാർഡ് ജേതാക്കളായ എം.ടി. അന്നൂർ, ഉദിനൂർ ബാലഗോപാലൻ എന്നിവരെ ആദരിക്കും. വാർത്ത സമ്മേളനത്തിൽ അഡ്വ.കെ.വി.ഗണേശൻ, കെ.ശിവകുമാർ ,സി.ലക്ഷ്മണൻ നായർ, സി.വി.രാജു, കെ.വി.കമലാക്ഷൻ, എം.ചന്ദ്രൻ, സി.വൈശാഖ് എന്നിവർ പങ്കെടുത്തു.