LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ.

img_6850-1.jpg
Spread the love

കണ്ണൂർ തളിപ്പറമ്പ് മേഖലയിലെ കരിമ്പത്ത് വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേർ അറസ്റ്റിൽ.

അള്ളാംകുളം ഷെരീഫ മൻസിലിൽ കുട്ടൂക്കൻ മുജീബ്(40), ഉണ്ടപ്പറമ്പിലെ ആനപ്പൻ വീട്ടിൽ .മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശൻ്റെയും റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമം ചേർന്ന് പിടികൂടിയത്.

സംസ്ഥാന പാതയിൽ കരിമ്പം ഗവ.താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എൽ-59 എ.എ 8488 നമ്പർ ബൈക്കിൽ ശ്രീകണ്‌ഠാപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയിൽ ഇവർ പോലീസ് പിടിയിലായത്.2.621 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളിൽ മുഫാസ് നേരത്തെ എൻ.ടി.പി.എസ് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു.തളിപ്പറമ്പ് പ്രദേശത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എം.ഡി.എം.എ എത്തിക്കുന്നവരിൽ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!