എംഡിഎംഎയുമായി യുവാവ് പിടിയിൽ
ചക്കരക്കല്ല്.മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാവിനെ ചക്കരക്കൽപോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കാടാച്ചിറകോട്ടൂരിലെ കെ.എം. മുഹമ്മദ് നൗഫൈലിനെ (24)യാണ് ചക്കരക്കൽ എസ്.ഐ. വി. അംബുജാക്ഷനും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ 1.25 മണിക്ക് ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം വെച്ചാണ് മാരക ലഹരി മരുന്നായ 1.350 ഗ്രാം എംഡിഎം എ യുമായി യുവാവ് പോലീസ് പിടിയിലായത്.
