മാരക ലഹരി മരുന്നു മായി മൂന്ന് പേർ പിടിയിൽ
കുമ്പള: ലോഡ്ജ് മുറിയിൽ റെയ്ഡ് നടത്തിയ എക്സൈസ് സംഘം 2.772 ഗ്രാം മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി മൂന്നുപേരെ പിടികൂടി. കുമ്പള നിത്യാനന്ദമഠത്തിനു സമീപത്തെ ഭട്ടൂഞ്ഞി ഹൗസിൽ സി.കെ.കേത്തൻ,കുണ്ടംകരയടക്കം സ്കൂളിന് സമീപത്തെ നിസാർ മൻസിലിൽ അബ്ദുൾ നിസാർ, ദക്ഷിണ കന്നട പുത്തൂർ ഗാളി മുഖഹൗസിൽ ബ്രിജേഷ് എന്നിവരെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണും സംഘവും അറസ്റ്റു ചെയ്തത്. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സി എച്ച് സി യിലേക്ക് പോകുന്ന റോഡിലെ രാകേഷ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ വെച്ചാണ് 2.772 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാക്കൾ എക്സൈസ് പിടിയിലായത്.
പ്രതികളുടെ കെ എൽ 14.എ.എ.9958 നമ്പർ ജുപ്പീറ്റർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പീതാംബരം കെ , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് നിതീഷ് വൈക്കത്ത് ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് ,സുർജിത് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.
