December 1, 2025

മഴക്കളി കണ്ണൂര്‍ മലപ്പുറം മത്സരം സമനിലയില്‍

img_9296.jpg

കണ്ണൂര്‍: മഴയും ഫുട്‌ബോളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സി മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഒന്നാം പകുതിക്ക് ശേഷം 45 മിനുറ്റ് മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഗ്യാലറിയില്‍ ആവേശമായി പതിനാഴിരങ്ങള്‍. കനത്ത മഴയിലും ഗ്യാലറി വിടാതെ ഒരു മണിക്കൂര്‍ കാത്തിരുന്നു കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാനും മുഹമ്മദ് നിദാല്‍ സൈദും ഗോള്‍ നേടിയപ്പോള്‍ മലപ്പുറത്തിന് വേണ്ടി അബ്ദുല്‍ ഹക്കുവും എയ്റ്റര്‍ അല്‍ദാലിറും ഓരോ ഗോള്‍ വീതം നേടി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമുകളും രണ്ട് വിജയവും നാല്് സമനിലയും ഒരു തോല്‍വിയുമായി പത്ത് പോയിന്റ് സ്വന്തമാകി. ഗോള്‍ ഡിഫറന്‍സിന്റെ വ്യത്യാസത്തില്‍ മലപ്പുറം നാലും കണ്ണൂര്‍ അഞ്ചും സ്ഥാനത്താണ്.
കണ്ണൂര്‍ വാരിയേഴ്‌സ് അടുത്ത മത്സരത്തില്‍ നവംബര്‍ 23 ന് ഫോഴ്‌സ കൊച്ചിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

അവസാന മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും നാല് വീതം മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് 3-4-3 എന്ന ഫോര്‍മേഷനില്‍ സൈദ് മുഹമ്മദ് നിദാല്‍, സച്ചിന്‍ സുനില്‍, ആസിഫ് ഒ.എം, ഷിജിന്‍ ടി എന്നിവര്‍ക്ക് പകരമായി അസിയര്‍ ഗോമസ്, അശ്വിന്‍ കുമാര്‍, മുഹമ്മദ് സിനാന്‍, സന്ദീപ് എസ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. മലപ്പുറം റോയ് കൃഷ്ണ, മുഹമ്മദ് ഇര്‍ഷാദ്, നിഥിന്‍ മധു, ഫസലുറഹ്‌മാന്‍ എന്നിവര്‍ക്ക് പകരമായി അബിലാഹി എല്‍ഫോര്‍സെ, അബ്ദുല്‍ ഹക്കു, മുഹമ്മദ് റിഷാദ് ഗഫൂര്‍, അഖില്‍ പ്രവീണ്‍ കുമാര്‍ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 4-2-3-1 എന്ന ഫോര്‍മേഷനിലും ഇറങ്ങി.
തുടര്‍ച്ചയായ മത്സരങ്ങള്‍ താരങ്ങളുടെ കാലുകളെ തളര്‍ത്തിയ രീതിയിലായിരുന്നു ആദ്യ പകുതിയിലെ 20 മിനുട്ടുകളില്‍ കണ്ടെത്. ഇടവേളകളില്‍ രണ്ട് ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 22 ാം മിനുട്ടില്‍ കണ്ണൂരിന് അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സിനാന്‍ സ്വീകരിച്ച് പോസ്റ്റിന് മധ്യത്തിലേക്ക് നല്‍കി. ബോക്‌സിനുള്ളിലുണ്ടായിരുന്നു കരീം ബൈസികിള്‍ കിക്കിന് ശ്രമിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 23 ാം മിനുട്ടില്‍ കണ്ണൂരിന്റെ മധ്യനിരതാരം ലവ് സാംബയുടെ ലോങ് റൈഞ്ച് ലക്ഷ്യം കാണാതെ പുറത്തേക്ക്. 25 ാം മിനുട്ടില്‍ മലപ്പുറത്തിന് സുവര്‍ണാവസരം ലഭിച്ചു. മധ്യനിര താരം അബുലാഹി നല്‍കിയ ക്രോസ് കണ്ണൂരിന്റെ പ്രതിരോധ താരങ്ങളുടെ പിഴവില്‍ നിന്ന് ഫോര്‍വേര്‍ഡ് റിഷാദിന് ലഭിച്ചു. ഗോള്‍ കീപ്പര്‍ മാത്രമുണ്ടായിരുന്ന പോസ്റ്റിലേക്ക് റിഷാദ് അടിച്ചെങ്കിലും ഗോളെന്ന് ഉറച്ച അവസരം നെറ്റില്‍ തട്ടി പുറത്തേക്ക്. 32 ാം മിനുട്ടില്‍ മുഹമ്മദ് സിനാനിലൂടെ കണ്ണൂര്‍ മുന്നിലെത്തി. ബോക്‌സിന് പുറത്ത് നിന്ന് അസിയര്‍ ഗോമസ് ബോക്‌സിന് അകത്ത് നിലയുറപ്പിച്ചിരുന്നു കരീമിന് ചിപ്പ് ചെയ്ത് നല്‍കി. വലത് കാലുകൊണ്ട് കരീം സെക്കന്റ് പോസ്റ്റിന് അടുത്ത് നിലയുറപ്പിച്ചിരുന്ന സിനാനെ ലക്ഷ്യമാക്കി ഉയര്‍ത്തി നല്‍കി. പുറത്തേക്ക് പോകുമായിരുന്ന അവസരം സിനാന്‍ പറന്ന് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. ടൂര്‍ണമെന്റിലെ സിനാന്റെ രണ്ടാം ഗോള്‍.
42 ാം മിനുട്ടില്‍ മലപ്പുറം തിരിച്ചടിച്ചു. അബുലാഹി എടുത്ത കോര്‍ണര്‍ കിക്ക് കണ്ണൂരിന്റെ ബോക്‌സിലെ കൂട്ട പൊരിച്ചിലിനൊടുവില്‍ മലപ്പുറത്തിന്റെ പ്രതിരോധ താരം അബ്ദുല്‍ ഹക്കുവിന്റെ കാലില്‍ തട്ടി ഗോളായി മാറി. 47 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് ഗോളെന്ന് ഉറച്ച അവസരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് എബിന്‍ ദാസ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മലപ്പുറത്തിന്റെ പ്രതിരോധ നിരയുടെ പിഴവില്‍ നിന്ന് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസിന് ലഭിച്ചു. അസിയര്‍ ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും മലപ്പുറത്തിന്റെ പ്രതിരോധ താരം അബ്ദുല്‍ ഹക്ക് ഹെഡ് ചെയ്ത് അകറ്റി.
ആദ്യ പകുതിയുടെ ഇടവേളയില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പരിസരത്ത് ശക്തമായ മഴ പെയ്തു. മത്സരം തുടര്‍ന്നു. 47 ാം മിനുട്ടില്‍ ഹെഡറിലൂടെ മലപ്പുറം ലീഡ് എടുത്തു. കോര്‍ണറില്‍ നിന്ന് മലപ്പുറത്തിന് ലഭിച്ച അവസരം കണ്ണൂരിന്റെ പ്രതിരോധ താരങ്ങള്‍ ക്ലിയര്‍ ചെയ്തങ്കെലും മലപ്പുറത്തിന്റെ മധ്യനിര താരം അബുലാഹിക്ക് ലഭിച്ചു. അബുലാഹി നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ എയ്റ്റര്‍ അല്‍ദാലിര്‍ ഹെഡറിലൂടെ ഗോളാക്കി മറ്റി. തുടര്‍ന്നും ശക്തമായ മഴ പെയ്തതോടെ 30 മിനുട്ട് മത്സരം നിര്‍ത്തിവെച്ചു. മഴ കുറഞ്ഞ കാലവസ്ഥ മത്സരത്തിന് അനുകൂലമായാല്‍ മത്സരം പൂര്‍ത്തിയാക്കും. ഇല്ലെങ്കില്‍ മത്സരം സമനിലയില്‍ പിരിയും.

മത്സരത്തിന്റെ വിധി അറിയാന്‍ വീണ്ടും 30 മിനുട്ട് കൂടെ കാത്തിരിക്കണം. തുടര്‍ന്ന് ഗ്രൗണ്ട് മത്സരത്തിന് യോഗ്യമല്ലെങ്കില്‍ സൂപ്പര്‍ ലീഗ് വിധി നിര്‍ണയിക്കും. മത്സരം 60 മിനുട്ട് പൂര്‍ത്തിയാകുകയും ഒരു ടീം രണ്ട് ഗോളിന് മുന്നിട്ട് നില്‍കുകയും ചെയ്താല്‍ ലീഡ് ചെയ്യുന്ന ടീം വിജയിക്കും ഇല്ലെങ്കില്‍ വിധി സൂപ്പര്‍ ലീഗ് നിര്‍ണയിക്കും. 67 ാം മിനുട്ടില്‍ നിദാലിലൂടെ കണ്ണൂര്‍ സമനില പിടിച്ചു. എബിന്‍ ദാസ് എടുത്ത കോര്‍ണര്‍ ലവ്‌സാംബയക്ക്. സാംബയുടെ ഗോള്‍ ശ്രമം. നിദാല്‍ ഗോളാക്കി മാറ്റി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger