പയ്യന്നൂർ നഗരസഭ എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി

പയ്യന്നൂർ :
പയ്യന്നൂർ നഗരസഭയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകി. ഇന്ന് രാവിലെഏകെജി ഭവനിൽ നിന്നും പ്രകടനമായെത്തിയാണ്
അസി. റിട്ടേണിങ് ഓഫീസർമാരായ കെ അനീഷ്, ടി മധു എന്നിവർ മുമ്പാകെ പത്രിക നൽകിയത്. നേതാക്കളായ ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, കെ വി ബാബു, വി ബാലൻ, കെ കെ ഗംഗാധരൻ, സി കൃഷ്ണൻ, കെ വി ലളിത, പി വി കുഞ്ഞപ്പൻ, കെ ഹരിഹർ കുമാർ, കെ രാജൻ, ഒ ടി സുജേഷ്, എ ടി പി ഫാറൂഖ്, ശശി വട്ടക്കൊവ്വൽ തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർഥികൾ എത്തിയത്.






