സ്ത്രീധന പീഡനം മൂന്നു പേർക്കെതിരെ കേസ്

ചന്തേര : വിവാഹ ശേഷം കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയായ 31 കാരിയുടെ പരാതിയിലാണ് ഭർത്താവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുദ്ദീൻ (41), ബന്ധുക്കളായ ബീഫാത്തിമ(60), റംസീന (35) എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2014 മെയ് 11നായിരുന്നു വിവാഹം. ശേഷം ഭർതൃവീട്ടിൽ താമസിച്ചുവരവെ 2014 ജൂലൈ മാസം മുതൽ പ്രതികൾ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






