December 1, 2025

വീട്ടുകിണറിൽ വിഷദ്രാവകം ഒഴിച്ചു

img_4457.jpg

മട്ടന്നൂർ: വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി കിണറിൽ വിഷദ്രാവകം ഒഴിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂടാളി മൂലക്കരിയിലെ കെ.രമ (64)യുടെ പരാതിയിലാണ് പ്രിയേഷ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 9 ന് രാത്രി 9.30 മണിക്കാണ് സംഭവം. പരാതിക്കാരി താമസിക്കുന്ന വീട്ടുപറമ്പിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടുമുറ്റത്തുള്ള കിണറിൽ വിഷ ദ്രാവകം ഒഴിച്ച് കുടിവെള്ളം മലിനപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger