എൽഡിഎഫ് പാപ്പിനിശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പാപ്പിനിശ്ശേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന കൺവെൻഷൻ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ, സിപിഎം ഏരിയ സെക്രട്ടറി കെ. നാരായണൻ, കെ. പ്രദീപ് കുമാർ, എ. സുനിൽകുമാർ, നാരായണൻ കാവുമ്പായി, കെ.വി. സാഗർ, വിജയൻ നണിയൂർ, ബാബു രാജേന്ദ്രൻ, ഇ. പ്രമോദ്, ടി.വി. രാജീവൻ, കെ.വി. രമേശൻ എന്നിവർ സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ
പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 21-ാം വാർഡ് ഒഴികെയുള്ള വാർഡുകളിലെ സ്ഥാനാർഥികളെ കൺവെൻഷനിൽ പ്രഖ്യാപിച്ചു. 21-ാം വാർഡിലെ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
വാർഡ് നമ്പരും സ്ഥാനാർഥികളും 1. ടി.ടി.ചന്ദ്രമതി, 2. പി.കെ. ശശിധരൻ, 3. കെ.വി. അശോകൻ, 4. പോള രവീന്ദ്രൻ, 5. പി.വി. അജിത, 6. എം. ബാലകൃഷ്ണൻ, 7. പി. രാജൻ, 8. ടി. അജയൻ, 9. കെ.വി. രമ, 10. കെ. റെയ്മ, 11. കെ. പ്രദീപ്കുമാർ, 12. ടി.വി. ശ്രുതി, 13. എൻ.പി. എഴിൽരാജ്, 14. വി. നാരായണി, 15. കെ. പ്രമീള, 16. പോള രാജൻ, 17. കെ. സുനിഷ, 18. സുനൈന ഇസ്മായിൽ. 19. പാറയിൽ മോഹനൻ, 20. സുജാത ഉത്തമൻ, 22. പി. സുരേശൻ. (വാർഡ് 21-ലെ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്). കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിലെ ഡിവിഷനുകളിലെ സ്ഥാനാർഥികളേയും ഇതോടൊപ്പം പ്രഖ്യാപിച്ചു. കരിക്കൻകുളം-യു. ഷണ്മുഖൻ, അറത്തിൽ-എസ്.പി. ജംഷീർ, കീച്ചേരി-ഇ. ബാലചന്ദ്രൻ, അരോളി-എ.വി. സത്യൻ.
