കുട്ടി ഡ്രൈവർ പിടിയിൽ

വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി ഇരു ചക്ര വാഹനമോടിച്ചു പോലീസ് പിടിയിലായി വാഹനം ഓടിക്കാൻ കൊടുത്ത ആൾക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ പാപ്പിനിശേരി ഇ.എം.എസ്. സ്മാരക ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം വെച്ചാണ് കെ എൽ 13. എ.എക്സ് 3549 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എം. അജയനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ ഇരിണാവ് പുത്തരി പുരത്തെ പി പി അനീഫക്കെതിരെ കേസെടുത്തു.






