December 1, 2025

അഴീക്കൽ തുറമുഖത്ത് ബോട്ട് കത്തിനശിച്ചു.

1366f009-da4a-44f6-9cca-baf1231f0849.jpg

വളപട്ടണം :അഴീക്കല്‍ തുറമുഖത്തിന് സമീപം മത്സ്യ ബന്ധനബോട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തി നെത്തിയ ബോട്ടാണ്അഴീക്കൽ തുറമുഖത്തിൽ നിന്നും 60 നോട്ടിക്കൽ അകലെ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കരക്കെത്തിച്ച എറണാകുളത്തെ കെ എൽ.04. എം എം1864നമ്പർ പ്രേം സാഗർ ബോട്ടാണ് കത്തിനശിച്ചത്. തൊഴിലാളികൾ ഉറങ്ങുന്ന സമയത്ത് ഷോർട്ട് സർക്യൂട്ട്കാരണം ബോട്ടിന് തീപിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മത്സ്യ തൊഴിലാളികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം നടത്തുകയും ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ തീപടർന്ന് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. ബോട്ടിൽ അന്യദേശക്കാരായ 12 മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആളപായമില്ല. വിവരമറിഞ്ഞ് വളപട്ടണം പോലീസും സ്ഥലത്തെത്തിയിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger