ബൈക്കുകൾ കൂട്ടിയിടിച്ച്മൂന്ന് പേർക്ക് പരിക്ക് രണ്ടു പേരുടെ നിലഗുരുതരം
.
തളിപ്പറമ്പ : ദേശീയപാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്
മൂന്ന് പേർക്ക് പരിക്ക് . രണ്ടു പേരുടെ നില ഗുരുതരം. ഏഴാംമൈൽ സ്വദേശി സജീവൻ സഹയാത്രികനായ ഇതര സംസ്ഥാന തൊഴിലാളി സലീം , ചെറുപുഴയിൽ താമസക്കാരനും ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരനായ ജിയോ എന്നിവർക്കാണ് പരിക്കേറ്റത്.സജീവൻ്റെയുംജിയോയുടെയും പരിക്ക് ഗുരുതരമാണ്. സജീവനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ജിയോയെ കണ്ണൂരിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.45 മണിയോടെയാണ് അപകടം. ബൈക്കുകൾ തകർന്ന നിലയിലാണ്.
വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
