പയ്യന്നൂർ ക്ളസ്റ്റർ അരങ്ങ് സർഗ്ഗോത്സവം

കണ്ണൂർ: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്, അയൽക്കൂട്ടം അംഗങ്ങളുടെ പയ്യന്നൂർ ക്ലസ്റ്റർ തല അരങ്ങ് കലോത്സവം ചെറുതാഴം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജർ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഹരീഷ് മോഹനനെ ആദരിച്ചു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായി. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ, ഇ. വസന്ത, ഡോ. എൻ. രാജേഷ്, ആർ. ആര്യശ്രീ തുടങ്ങിയവർ പങ്കെടുത്തു. ക്ലസ്റ്ററിലെ 15 സി.ഡി.എസുകളിൽ നിന്നായി 1500 കലാകാരികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും.