ഭാര്യയെ കത്തികൊണ്ട് കുത്തിയ ഭർത്താവിനെതിരെ കേസ്
മട്ടന്നൂർ : ഒരുമിച്ചു താമസിക്കാത്ത വിരോധത്തിൽ താമസിക്കുന്ന വീട്ടിൽ കയറി ഭാര്യയെ കത്തികൊണ്ട് വെട്ടിയ സംഭവം പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചാവശേരി പറമ്പ് ടൗൺഷിപ്പിലെ വി.കെ. ലീല (38)യുടെ പരാതിയിലാണ് ഭർത്താവ് പറമ്പ ടൗൺഷിപ്പിലെ രവി ക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 3 ന് രാത്രി 10.45 മണിക്കാണ് സംഭവം. പ്രതി കത്തി വീശിയതിൽ കത്തികൊണ്ട് യുവതിയുടെ വലത് ഷോൾഡറിന് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
