സെന്‍ട്രല്‍ ജയിലിൽ നിന്നും മൊബൈല്‍ഫോണ്‍ പിടികൂടി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടി.
ഇന്നലെ വൈകുന്നേരം 6.30 മണിയോടെഒന്നാം ബ്ലോക്കില്‍ 15-ാമത്തെ സെല്ലിൽ പരിശോധന നടത്തുന്നതിനിടെയാണ്
തടവുകാരനായ
തൃശൂര്‍ പുതുക്കാട് നായരങ്ങാടി സ്വദേശി ടി.വി ഗോപകുമാറി(45) ൻ്റെസാധനങ്ങള് സൂക്ഷിച്ചു വെച്ച കവറില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടർന്ന്ജയില് സൂപ്രണ്ട് കെ.വേണു കണ്ണൂര്‍ ടൗണ്‍ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
