ബിസിനസിൽ ഒരു കോടി അറുപത് ലക്ഷം വാങ്ങി വഞ്ചിച്ച നാലു പേർക്കെതിരെ കേസ്
വളപട്ടണം. ഹെൽത്ത് കെയർ സെന്റർ ബിസിനസിൽ പണം നിഷേപിച്ചാൽ മാസം തോറും വൻ തുക ലാഭ വിഹിതമായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി കാട്ടിയം ചാലിൽ ശാദുലി മൻസിലിൽ കെ.അബ്ദുൾ ഫഹദ് മുഹമ്മദുൽ ഫാസിയുടെ പരാതിയിലാണ് പാപ്പിനിശേരിയിലെ ടി പി ആർ.റെജിഫ് , ചിറക്കൽ ബാലൻ കിണറിലെകെ പി ഹൗസിൽ കെ പി സമീർ, പാപ്പിനിശേരിടി പി.ആർ ഹൗസിൽ മുഹബഷീറ, താണ മാണിക്കാവിലെ ആഷിയാന എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ചിറക്കൽ കാട്ടാമ്പള്ളിയിൽ അഷ് മുബ് എന്ന പേരിൽ ഹെൽത്ത് കെയർ സെന്റർ തുടങ്ങുന്നുണ്ടെന്നും ഒരു കോടി അറുപത് ലക്ഷം രൂപ നിക്ഷേപിച്ചാൽ ലാഭമായി മാസം തോറും രണ്ടു ലക്ഷം രൂപ നൽകാമെന്നും വിശ്വസിപ്പിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപിച്ച പണം മുഴുവനായും പിൻവലിക്കാമെന്നും പറഞ്ഞ് മൂന്നും നാലും പ്രതികളുടെ പേരിലുള്ള കാട്ടാമ്പള്ളിയിലുള്ള സ്ഥലത്താണെന്നും പറഞ്ഞ് വ്യാജ ആധാരം കാണിച്ച് വിശ്വസിപ്പിച്ച് 2022 സപ്തംബർ 17 മുതൽ2025 ജൂൺ 29 വരെയുളള കാലയളവിൽ പ്രതികളുടെ ബേങ്ക് അക്കൗണ്ടുകളിലും പ്രതികൾ പറഞ്ഞമറ്റു ബേങ്ക് അക്കൗണ്ട് കളിലുമായി ഒരു കോടി അറുപത് ലക്ഷം രൂപ നിക്ഷേപിക്കുകയും പിന്നീട് സ്ഥാപനം തുടങ്ങുകയോ നിക്ഷേപത്തിന്റെ ലാഭവിഹിതം നൽകുകയോ പരാതിക്കാരന്റെ പേരിൽ വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
