ജ്വല്ലറിയിൽ നിക്ഷേപിച്ച 25 ലക്ഷം രൂപ തിരിച്ചു നൽകാതെ വഞ്ചിച്ചതിന് കേസ്
ചൊക്ലി : ജ്വല്ലറി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ പ്രതിമാസ ലാഭവിഹിതവും നിക്ഷേപം ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ തരാമെന്നും വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. പെരിങ്ങത്തൂർ കരിയാട് സ്വദേശി സി. പി അബ്ദുൾമജീദിൻ്റെ പരാതിയിലാണ് ചൊക്ലി കുനിയിൽ കീഴ്മടത്തെ കക്കട്ട് നാസറിനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരൻ2017 ആഗസ്ത് 8 മുതൽ 2018 ആഗസ്ത് 10 വരെയുള്ള കാലയളവിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള നാദാപുരത്തെ അപ്സര ഗോൾഡ് ആൻ്റ് ഡയമണ്ട് എന്ന ജ്വല്ലറിയിലാണ് 25 ലക്ഷം രൂപ ബിസിനസിലേക്ക്നിക്ഷേപിച്ചത്. പിന്നീട് ലാഭവിഹിതമോ നിക്ഷേപമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
