സർക്കാരുംജനങ്ങളുംചേരുമ്പോൾവികസനംസാധ്യമാകും; സ്പീക്കർ
സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുകയെന്ന്
നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിടനിർമ്മാണ ശിലസ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ജനപങ്കാളിത്തത്തോടെ വികസനങ്ങൾ സാധ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും
ആധുനിക കാലത്തെ വെല്ലുവിളികൾ കൂടി നേരിടാൻ സാധിക്കുന്ന രീതിയിലായിരിക്കണം പഞ്ചായത്തിന്റ നിർമ്മാണ പ്രവൃത്തിയെന്നും സ്പീക്കർ പറഞ്ഞു.
അഡ്വ എ.എന്‍ ഷംസീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയും
ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച
50,8865 രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷയായി.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തൻ മാസറ്റർ,
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു, തലശ്ശേരി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി മഞ്ജുഷ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ എ.കെ രമ്യ, വാർഡ് അംഗങ്ങളായ എം ബാലൻ, പി പ്രീത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം പി സാരജൻ, പി പ്രസന്നൻ, കരിമ്പിൽ രാംദാസ്, ടി.പി ശ്രീധരൻ, സജീവ് മാറോളി, ടി ഷെഫീർ, വി.വി രജീഷ് തുടങ്ങിയവർ പങ്കെടുത്തു.
( പടം, വീഡിയോ)
