മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞ കൂട്ടു പ്രതി പിടിയിൽ
പെരിങ്ങോം : വീട്ടുമുറ്റത്ത് സൂക്ഷിച്ച അരലക്ഷം രൂപയോളം വിലവരുന്ന പാത്രങ്ങളും സൈക്കിളും മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികാസറഗോഡ് പിടിയിൽ. പെരിങ്ങോം തണ്ടനാട്ടു പൊയിലിലെ കുന്നോംവീട്ടിൽ വിനോദ് കുമാറിനെ (52)യാണ് എസ്.ഐ കെ. ഖദീജയുടെ നേതൃത്വത്തിൽ എസ്.ഐ.
ജിൽസ് കുമാർ, എ.എസ്.ഐ. സെയിദ്, സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഈ മാസം രണ്ടിനാണ് തണ്ടനാട്ടുപൊയിലെ ഷീബയുടെ വീട്ടിൽ മൂന്നംഗ സംഘം മോഷണം നടത്തിയത്. കേസിൽ ചാക്കോ സിറാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു ഇവർ റിമാൻ്റിൽ കഴിയുകയാണ്.
