November 1, 2025

കണ്ണൂരിൽ അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ മിന്നൽ പരിശോധന; 14 ഓട്ടോകൾക്കെതിരെ നടപടി

img_6416.jpg

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സ്റ്റാൻഡ് അനുവദിച്ച ഓട്ടോറിക്ഷകൾ അനധികൃതമായി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് സർവീസ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഉണ്ണികൃഷ്ണൻ ഇ.എസ്.യുടെ നിർദ്ദേശപ്രകാരം മിന്നൽ വാഹന പരിശോധന നടത്തി.

24.10.2025-ന് പുലർച്ചെയാണ് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ ഏകദേശം മുപ്പതോളം ഓട്ടോറിക്ഷകൾ പരിശോധിച്ചപ്പോൾ 14 ഓട്ടോറിക്ഷകൾ നിയമവിരുദ്ധമായി സർവീസ് നടത്തുന്നതായി കണ്ടെത്തി.

പെർമിറ്റ് ഇല്ലാതെ സർവീസ് ചെയ്തതും ഇൻഷുറൻസ്, ഫിറ്റ്നസ്, റോഡ് ടാക്സ് അടക്കാതെ സർവീസ് നടത്തിയതും, അനുവദിച്ച പാർക്കിംഗ് പ്രദേശങ്ങളിൽ നിന്ന് മാറി പ്രവർത്തിച്ചതുമാണ് കണ്ടെത്തിയ പ്രധാനമായ നിയമലംഘനങ്ങൾ.

നിയമലംഘകരായ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും കർശന മുന്നറിയിപ്പ് നൽകിയതോടൊപ്പം വാഹനങ്ങൾക്കെതിരെ നിയമപരമായ നടപടികളും സ്വീകരിച്ചു.

കണ്ണൂർ സ്ക്വാഡ് എം.വി.ഐ പ്രദീപ് കുമാർ സി.എയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.എം.വി.ഐമാരായ വിവേക് രാജ്, അരുൺ കുമാർ, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ ആർടിഒ ഉണ്ണികൃഷ്ണൻ ഇ.എസ്. അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger