ക്ഷേത്രക്കുളത്തിന്റെ മതില്‍ ബുള്ളറ്റ് ഇടിച്ച് തകര്‍ന്നു
പയ്യന്നൂര്‍: ബൈപാസ് റോഡിന് സമീപത്തെ ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ മതില്‍ ബുള്ളറ്റ് ബൈക്കിടിച്ച് തകര്‍ന്ന നിലയില്‍.പയ്യന്നൂര്‍ മഠത്തുംപടി ക്ഷേത്രക്കുളത്തിന്റെ മതിലാണ് തകര്‍ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നും അപകടത്തിൽപ്പെട്ട നിലയിൽകണ്ടെത്തിയ കെ.എല്‍. 17 .പി. 9979 നമ്പർ ബുള്ളറ്റ് ബൈക്കിനു ഇടിയുടെ ആഘാതത്തില്‍ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബൈക്ക് യാത്രികനെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭ്യമല്ല. ഇയാൾക്ക് എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പയ്യന്നൂരിലെ ഒരു യുവാവിന് ഏജന്റുവഴി വില്‍പ്പന നടത്തിയ ബൈക്കാണിതെന്നാണ് ബൈക്കിന്റെ കണ്ണപുരം ചെറുകുന്നിലെ മുന്‍ കാല ഉടമയില്‍നിന്നു ലഭിക്കുന്ന വിവരം. മതിൽ തകർത്തതിന് ക്ഷേത്രം ഭാരവാഹികൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
