30 ലക്ഷം വാങ്ങി വഞ്ചിച്ച മൈഗോൾഡ് ജ്വല്ലറിക്കെതിരെ കേസ്
മട്ടന്നൂർ: ലാഭവിഹിതം വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ നിക്ഷേപംവാങ്ങിയ ശേഷം ലാഭമോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ച മൈഗോൾഡ് ജ്വല്ലറിയിലെ ആറു പേർക്കെതിരെ വീണ്ടും കേസ്. മട്ടന്നൂർ കൊക്കയിൽ സ്വദേശിനി എം. റസീന യുടെ പരാതിയിലാണ് മൈഗോൾഡ് ജ്വല്ലറിയിലെ മുഴക്കുന്ന് സ്വദേശി തഫ്സീർ,ഫാസില , ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. 2024 ജൂലായ് 11 നും 2025 ഫെബ്രുവരി 17 നു മിടയിൽ പരാതിക്കാരിയിൽ നിന്നും ഭർത്താവിൽ നിന്നുമായി പണമായും സ്വർണ്ണമായും നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷം രൂപ കൈ പറ്റിയ ശേഷം പ്രതികൾ ലാഭമോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
