ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
കണ്ണൂർ : ലഹരി മരുന്നായ ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി.ബർണ്ണശേരിയിലെ എം.രഞ്ജിത്തിനെ (30) യാണ് സിറ്റി സ്റ്റേഷൻ എസ്.ഐ. കെ.കെ. രേഷ്മയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.35മണിയോടെ ബർണശേരിയിലെ മുഹിയദ്ദീൻ പള്ളി റോഡിൽ വെച്ചാണ് 2.79 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്.
